ADVERTISEMENT

തിരുവനന്തപുരം ∙ ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതി തീരുമാനിച്ചു. ശുപാർശ ഗവർണർക്കു കൈമാറും. ഗവർണർ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ ചുമതലയേൽക്കാം. നിലവിൽ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.

ചെങ്ങന്നൂർ സ്വദേശിയായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കഴിഞ്ഞ സെപ്റ്റംബർ 4നാണു ഹൈക്കോടതിയിൽനിന്നു വിരമിച്ചത്. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. 2014 ൽ ഹൈക്കോടതി ജഡ്ജിയായി. കുറച്ചുകാലം ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിരുന്നു.

English Summary:

Justice Alexander Thomas appointed as Chairperson of Human Rights Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com