കുഞ്ഞനന്തന്റെ ഭാര്യയുടെ ഹർജി: നോട്ടിസയച്ച് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി, പരേതനായ പി.കെ.കുഞ്ഞനന്തനു വിചാരണക്കോടതി വിധിച്ച ഒരു ലക്ഷം രൂപ പിഴ കുടുംബം നൽകണമെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചു. സംസ്ഥാന സർക്കാർ, കെ.കെ.രമ തുടങ്ങിയ കക്ഷികളുടെ മറുപടി തേടിയാണ് നോട്ടിസ്. 13-ാം പ്രതിയായിരുന്ന കുഞ്ഞനന്തന്റെ ഭാര്യ വി.പി.ശാന്തയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി ഉത്തരവു റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞനന്തൻ ജയിലിലായിരിക്കെ 2020 ലാണ് മരിച്ചത്. തുടർന്നാണ് ശാന്തയെ ഹൈക്കോടതി കക്ഷിചേർത്തത്. കുഞ്ഞനന്തൻ മരിച്ചെങ്കിലും അദ്ദേഹം ടി.പി. വധക്കേസിൽ കുറ്റക്കാരനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ ഉത്തരവിനെതിരെയാണ് ശാന്തയുടെ ഹർജി. ഹൈക്കോടതി ഉത്തരവിനെതിരെയുള്ള മറ്റ് ഹർജികളിലും സുപ്രീം കോടതി നോട്ടിസയച്ചു. ഓഗസ്റ്റ് 20ന് വീണ്ടും പരിഗണിക്കും.