ADVERTISEMENT

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ വീണ്ടും വൈകുന്നു. കഴിഞ്ഞ ദിവസം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രതിഭാഗം അഭിഭാഷകൻ രോഗബാധിതനായതിനാൽ കേസ് ഈ മാസം 27ലേക്കു മാറ്റി. കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത് 6 വർഷം കഴിഞ്ഞു. 2018 സെപ്റ്റംബർ 26നു കുറ്റപത്രം സമർപ്പിച്ചിട്ടും കുറ്റപത്രം വായിച്ചു സാക്ഷി വിസ്താരത്തിനുള്ള തീയതി നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല.

സാക്ഷി വിസ്താരം തുടങ്ങുമ്പോഴാണു പ്രോസിക്യൂഷന്റെ യഥാർഥ വെല്ലുവിളി. കേസിലെ നിർണായക സാക്ഷികളായ 25 പേർ മഹാരാജാസ് കോളജ് വിദ്യാർഥികളാണ്. ഇവരിൽ പലരും മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. എല്ലാവരും തന്നെ പഠനം പൂർത്തിയാക്കി കോളജ് വിട്ടു. ഉപരിപഠനത്തിനും ജോലിക്കുമായി ചിലർ വിദേശത്തേക്കും പോയി. ഇവരെ കണ്ടെത്തി സമൻസ് നൽകാൻ പോലും ബുദ്ധിമുട്ടാണ്.

കേസിലാകെ 125 സാക്ഷികളുണ്ട്. ഇവരിൽ പലരെയും സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. ‌

ഇതിനെല്ലാം പുറമേയാണു വിചാരണക്കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്ന് അഭിമന്യു വധക്കേസിന്റെ കുറ്റപത്രം അടക്കമുള്ള 11 പ്രധാന രേഖകൾ മോഷണം പോയ സംഭവം റിപ്പോർട്ട് ചെയ്തത്. നഷ്ടപ്പെട്ട രേഖകൾ ഹൈക്കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷൻ പുനർനിർമിച്ചെങ്കിലും രേഖകൾ മോഷ്ടിച്ചത് ആരാണെന്നു കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

English Summary:

Abhimanyu murder case without trial even after six years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com