ശ്രീകണ്ഠപുരം പരിപ്പായിയിലെ നിധി: ഒരു സ്വർണ ലോക്കറ്റ്കൂടി കിട്ടി; ആർഡിഒ റിപ്പോർട്ട് നൽകി
Mail This Article
×
ശ്രീകണ്ഠപുരം (കണ്ണൂർ) ∙ ശ്രീകണ്ഠപുരം പരിപ്പായിയിൽ നിധി കണ്ടെത്തിയ സ്ഥലത്തുനിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് താലിയുടെ മാതൃകയിലുള്ള ഒരു സ്വർണ ലോക്കറ്റ് കൂടി ലഭിച്ചു. ഇത് പൊലീസിനു കൈമാറി.
-
Also Read
കൊങ്കൺ പാത: ഗതാഗത തടസ്സം നീക്കി
നിധി കണ്ടെത്തിയ സംഭവത്തിൽ തളിപ്പറമ്പ് ആർഡിഒ ടി.എം.അജയകുമാർ കലക്ടർ അരുൺ കെ.വിജയന് റിപ്പോർട്ട് കൈമാറി. പുരാവസ്തു ഗവേഷകർ പരിശോധനയ്ക്ക് എത്തേണ്ടതുകൊണ്ട് നിധി കണ്ടെത്തിയ കുഴിയുടെ പരിസരത്ത് ഇനി കുഴിക്കേണ്ടെന്നു തൊഴിലാളികൾക്കു നിർദേശം നൽകി.
ഈ പറമ്പിൽ 90 മഴക്കുഴികൾ തീർക്കാനാണ് നിർദേശിച്ചിരുന്നത്. 25 കുഴികളാണ് പൂർത്തിയായത്. ആദ്യം കണ്ടെത്തിയ നിധി വെള്ളിയാഴ്ച മുതൽ ആർഡിഒയുടെ കസ്റ്റഡിയിലാണ്. ശനിയാഴ്ച കണ്ടെത്തിയ 4 വെള്ളി നാണയങ്ങളും 2 മുത്തുമണികളുംകൂടി ശ്രീകണ്ഠപുരം പൊലീസ് ആർഡിഒയ്ക്ക് കൈമാറി.
English Summary:
Another gold locket found in Srikandapuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.