ADVERTISEMENT

മുംബൈ∙ മണ്ണിടിച്ചിലിനെ തുടർന്ന് കൊങ്കൺ പാതയിൽ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം 24 മണിക്കൂറിനു േശഷം ഇന്നലെ വൈകിട്ട് അഞ്ചോടെ പുനഃസ്ഥാപിച്ചു. ഞായറാഴ്ച കനത്ത മഴയിൽ രത്നാഗിരി ജില്ലയിലെ ഖേഡിൽ ദിവാൻഖവാട്ടി തുരങ്കത്തിനു സമീപം കല്ലും മണ്ണും ഇടിഞ്ഞു ട്രാക്കിൽ വീണതോടെയാണ് ഗതാഗതം മുടങ്ങിയത്. പാത പഴയപടി ആക്കിയെങ്കിലും യാത്രാദുരിതം തുടരുകയാണ്.

കേരളത്തിലേക്കും തിരിച്ചുമുള്ളതടക്കം ഒട്ടേറെ ട്രെയിനുകൾ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തതോടെ ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞു. ട്രെയിനുകൾ വഴിതിരിച്ചുവിട്ടതിനാൽ യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ വൈകും.

നാളത്തെ തിരുവനന്തപുരം–കുർള എൽടിടി നേത്രാവതി എക്സ്പ്രസ് (16346), 18നുള്ള കൊച്ചുവേളി–കുർള എൽടിടി ഗരീബ്‌രഥ് എക്സ്പ്രസ് (12202), ഇന്നലത്തെ കുർള എൽടിടി–കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് (12201), കുർള എൽടിടി–തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) എന്നിവ റദ്ദാക്കിയിട്ടുണ്ട്.

13ന് പുറപ്പെട്ട നിസാമുദ്ദീൻ–എറണാകുളം എക്സ്പ്രസ് (12284) കല്യാൺ–പുണെ–മഡ്ഗാവ്–മംഗളൂരു വഴി തിരിച്ചുവിട്ടു. ഞായറാഴ്ചത്തെ കുർള എൽടിടി–തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) പുണെ–സോലാപുർ–ഗുണ്ടയ്ക്കൽ–ഷൊർണൂർ വഴി തിരിച്ചുവിട്ടു.

ഞായറാഴ്ചത്തെ തിരുവനന്തപുരം–കുർള എൽടിടി നേത്രാവതി എക്സ്പ്രസ് (16346), എറണാകുളം–നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617), കൊച്ചുവേളി പോർബന്തർ എക്സ്പ്രസ് (20909), എറണാകുളം–അജ്മേർ എക്സ്പ്രസ് (12977) എന്നിവ മഡ്ഗാവ്–ലോണ്ഡ–പുണെ–പൻവേൽ വഴി തിരിച്ചുവിട്ടു.

ഞായറാഴ്ചത്തെ പുണെ–എറണാകുളം എക്സ്പ്രസ് (22150), നിസാമുദ്ദീൻ–തിരുവനന്തപുരം രാജധാനി എക്സ്പ്രസ് (12432), നിസാമുദ്ദീൻ–എറണാകുളം മംഗള എക്സ്പ്രസ് (12618) എന്നിവ ലോണാവാല–ദൗണ്ഡ്–ഗുണ്ടയ്ക്കൽ–ഷൊർണൂർ വഴി തിരിച്ചുവിട്ടു.

ട്രെയിനുകളുടെ സമയം 15 മിനിറ്റ് നേരത്തേയാക്കി 

ചെന്നൈ ∙ ചെന്നൈ സെൻട്രൽ– തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ പുതുക്കിയ സമയപ്രകാരം സർവീസ് തുടങ്ങി. 

  ചെന്നൈ സെൻട്രലിൽ നിന്ന് 15 മിനിറ്റ് നേരത്തെ, രാത്രി 7.30ന് ആരംഭിക്കുന്ന സർവീസ് (12623) പിറ്റേന്നു രാവിലെ 11.20നു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം– ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12625) ട്രെയിനും 15 മിനിറ്റ് നേരത്തേ പുറപ്പെടും. 

തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്കു 12.15നാണ് പുറപ്പെടുക. തൃശൂർ വരെയുള്ള സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമുണ്ട്. 

  വർക്കല–12.54, കൊല്ലം–1.17, കായംകുളം–1.53, മാവേലിക്കര–2.04, ചെങ്ങന്നൂർ–2.16, തിരുവല്ല–2.27, ചങ്ങനാശേരി–2.37, കോട്ടയം–2.55, വൈക്കം റോ‍ഡ്–3.23, എറണാകുളം ടൗൺ–4.05, ആലുവ–4.30, തൃശൂർ–5.27.    സമയമാറ്റം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. 

English Summary:

train services on Konkan route restored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com