കണ്ണൂർ ഇരിവേരിയിലും സഹകരണ ബാങ്ക് തട്ടിപ്പ്
Mail This Article
കണ്ണൂർ ∙ സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സർവീസ് സഹകരണ ബാങ്കിൽ കരുവന്നൂർ മോഡൽ വായ്പത്തട്ടിപ്പ്. 10 ലക്ഷം രൂപ വീതം 10 പേർക്ക് ഒറ്റ ദിവസം വായ്പ അനുവദിക്കുകയും മറ്റൊരാൾക്കു കൈമാറുകയും ചെയ്താണു തട്ടിപ്പ് നടത്തിയത്. ജാമ്യക്കാരെന്നു തെറ്റിദ്ധരിപ്പിച്ച് 10 പേരെയും രേഖകളിലും വിത്ത്ഡ്രോവൽ സ്‌ലിപ്പിലും ഒപ്പുവയ്പിക്കുകയായിരുന്നു.
ഒരുകോടി രൂപയുടെ വായ്പയിൽ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് പ്രസിഡന്റ് ടി.സി.കരുണൻ പൊലീസിൽ പരാതി നൽകി. രാഗേഷ് പൂക്കണ്ടി എന്നയാൾക്കു വേണ്ടിയാണ് വഴിവിട്ട നീക്കം നടത്തിയതെന്നു ബാങ്ക് ജീവനക്കാരുടെ മൊഴികളിൽനിന്നു വ്യക്തം. എന്നാൽ ബാങ്ക് പ്രസിഡന്റ് നൽകിയ പരാതികളിൽ രാഗേഷിന്റെ പേരില്ല. മുൻ ഭരണസമിതിയുടെ കാലത്ത് 2019 ജനുവരി 17നു ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് 10 പേരുടെ പേരിൽ ഒരു കോടി രൂപയുടെ വായ്പ അനുവദിച്ചത്.