ADVERTISEMENT

തിരുവനന്തപുരം ∙ ഹോട്ടലിന്റെ ഒരു ഭാഗം തകർന്ന് 20 അടി താഴ്ചയിലുള്ള തോട്ടിലേക്കു മറിഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മൂന്നു പേർക്കു പരുക്ക്. നാലാഞ്ചിറയ്ക്കു സമീപം ചൂഴമ്പാല മഠത്തുനടയിലാണ് രാവിലെ പത്തരയോടെ അപകടം. തലയ്ക്കും കൈകാലുകൾക്കും സാരമായി പരുക്കേറ്റ തമിഴ്നാട് മാർത്താണ്ഡം നട്ടാലം സ്വദേശിയായ രമാലക്ഷ്മിയെ (60) മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മംഗളകുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ച ‘കാന്താരി’ ഹോട്ടലിലാണ് അപകടം. 

മകളുടെ ശസ്ത്രക്രിയയ്ക്കുള്ള യാത്രയ്ക്കിടെയാണ് രമാലക്ഷ്മി, മകൾ സാഹിദ, ഡ്രൈവർ സാജു എന്നിവർക്കൊപ്പം ഹോട്ടലിലെത്തിയത്. രണ്ടു പേർ കൂടി ഹോട്ടലിൽ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ ഹോട്ടലിന്റെ ഒരു ഭാഗം ഇടിഞ്ഞ് മൂന്നാൾ താഴ്ചയിൽ തോട്ടിലേക്കു പതിക്കുകയായിരുന്നു. 

രമാലക്ഷ്മി കല്ലുകളിൽ തലയിടിച്ചു വെള്ളത്തിലേക്കു വീണു. രണ്ടു പേർ കൂടി കുഴിയിലേക്കു വീണെങ്കിലും സാരമായി പരുക്കേറ്റില്ല. സാജുവിന്റെ കയ്യിൽ പിടിത്തം കിട്ടിയതിനാൽ സാഹിദ രക്ഷപ്പെട്ടു. ഇവരുടെ ഫോൺ, പഴ്സ് എന്നിവ ഉൾപ്പെടെ വെള്ളത്തിൽ പോയി.

English Summary:

Hotel collapsed into river, three people injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com