65 ലക്ഷം പേരുടെ വ്യക്തിവിവരം ചോർന്നിട്ടില്ല: പിഎസ്‌സി
Mail This Article
×
തിരുവനന്തപുരം∙ പിഎസ്‌സിയിൽ റജിസ്റ്റർ ചെയ്ത 65 ലക്ഷം പേരുടെ വ്യക്തിഗത വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടെന്ന വാർത്ത കമ്മിഷൻ നിഷേധിച്ചു. പ്രൊഫൈൽ വിവരങ്ങൾ സുരക്ഷിതമാണ്. വിവരങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാൻ സുരക്ഷാ നടപടി സ്വീകരിക്കണമെന്നു ആഭ്യന്തര വകുപ്പ് സർക്കാരിന്റെ വിവിധ സ്ഥാപനങ്ങൾക്കു നൽകിയ നിർദേശം പിഎസ്‌സിക്കും ലഭിച്ചിരുന്നു.
തുടർന്നു ജൂലൈ 1 മുതൽ പ്രൊഫൈലിൽ കയറുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ഒടിപി (വൺടൈം പാസ്‌വേഡ്) പിഎസ്‌സി നിർബന്ധമാക്കി. ഉദ്യോഗാർഥികളിൽ പലരും ഇന്റർനെറ്റ് കഫേകൾ വഴി അപേക്ഷ അയയ്ക്കുന്നതിനാൽ പ്രൊഫൈൽ പാസ്‌വേഡുകൾ ഇത്തരം സെന്ററുകൾക്കു നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനെത്തുടർന്നാണ് ഒടിപി നിർബന്ധമാക്കിയതെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി.
English Summary:
PSC says personal information of sixty five lakh people not leaked
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.