ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദേശം നൽകി. സമീപകാലത്ത് മിന്നലിനും മഴയ്ക്കുമൊപ്പം വീശുന്ന കാറ്റാണ് പലയിടങ്ങളിലും അപകടം വിതയ്ക്കുന്നതെന്നാണു വിലയിരുത്തൽ.

പടിഞ്ഞാറൻ കാറ്റിന്റെ ശക്തി മണിക്കൂറിൽ ചിലപ്പോൾ 55 കിലോമീറ്റർ വരെ വേഗം ആർജിക്കുന്നതും ജനജീവിതത്തിനു ഭീഷണിയാണ്. അതേസമയം, വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മറ്റു ജില്ലകളിൽ സാധാരണ മഴയാണു പ്രതീക്ഷിക്കുന്നത്. 

ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പുകളിൽ വരും ദിവസങ്ങളിൽ മാറ്റം വന്നേക്കാം.

English Summary:

Yellow alert today in Kannur and Kasaragod districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com