മസാല ബോണ്ട്: കിഫ്ബിയും തോമസ് ഐസക്കും സമർപ്പിച്ച ഹർജികളിൽ വാദം പൂർത്തിയായി
Mail This Article
×
കൊച്ചി∙ മസാല ബോണ്ട് കേസിലെ ഇ.ഡി സമൻസ് ചോദ്യംചെയ്ത് കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി മുൻപാകെ വാദം പൂർത്തിയായി. ജസ്റ്റിസ് ടി.ആർ. രവി ഹർജികൾ വിധി പറയാൻ മാറ്റി. വിദേശത്ത് മസാല ബോണ്ട് ഇറക്കിയതിൽ ‘ഫെമ’ നിയമ ലംഘനമുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതിൽ തെളിവെടുപ്പിനായാണു കിഫ്ബി അധികൃതർക്കും ഐസക്കിനും സമൻസ് അയച്ചത്.
എന്നാൽ വിഷയം പരിശോധിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണെന്നും ഇ.ഡിയുടേതു പരിധിവിട്ടുള്ള ഇടപെടലാണെന്നുമാണു കിഫ്ബിയുടെ വാദം. കിഫ്ബി ബോർഡ് ഓഫ് ഡയറക്ടേഴ്സ് എടുത്ത തീരുമാനത്തിൽ വ്യക്തിഗത വിവരങ്ങളടക്കം ആവശ്യപ്പെട്ട് ഇ.ഡി തുടർച്ചയായി സമൻസ് അയച്ചതാണ് ഐസക്ക് ചോദ്യം ചെയ്തത്. അന്വേഷണം നിയമപരമാണെന്നാണ് ഇ.ഡിയുടെ വിശദീകരണം.
English Summary:
Argument completed on petitions filed by KIIFB and Thomas Isaac
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.