ഫാ. ടി.ജെ. ജോഷ്വയുടെ സംസ്കാരം നടത്തി
Mail This Article
×
കോട്ടയം ∙ ഓർത്തഡോക്സ് സഭ ‘ഗുരുരത്നം’ ഫാ.ഡോ. ടി.ജെ. ജോഷ്വയുടെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. സഭയിലെ ഇതര ബിഷപ്പുമാർ സഹകാർമികരായിരുന്നു.
ഫാ.ഡോ. ടി.ജെ. ജോഷ്വ 21 വർഷം വികാരിയായിരുന്ന പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം നടത്തിയത്. രാവിലെ 8.30ന് ഭവനത്തിലെ പ്രാർഥനകളെത്തുടർന്ന് പള്ളിയിലേക്ക് വിലാപയാത്ര നടന്നു.
സമയകൃത്യതയിലും ക്രിയാത്മകതയിലും വേറിട്ടു നിന്ന അതുല്യനായ ഗുരുനാഥനായിരുന്നു ഫാ.ഡോ.ടി.ജെ ജോഷ്വയെന്ന് അനുസ്മരണ പ്രസംഗത്തിൽ കാതോലിക്കാ ബാവാ പറഞ്ഞു. വിവിധ സഭകളിലെ മെത്രാപ്പൊലീത്തമാരും മതസാമുദായിക, സാമൂഹിക, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരും അന്തിമോപചാരം അർപ്പിച്ചു.
English Summary:
Fr. T.J. Joshua's funeral was held
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.