ഷിരൂർ തിരച്ചിലിന് റിട്ട. മേജർ എം. ഇന്ദ്രബാലൻ
Mail This Article
പാലക്കാട് ∙ ഷിരൂരിൽ തിരച്ചിലിന് മലയാളിയായ റിട്ട.മേജർ ജനറൽ എം.ഇന്ദ്രബാലനും. ഉത്തര കർണാടക ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് അദ്ദേഹം എത്തിയത്. പാലക്കാട് മരുതറോഡ് കൊട്ടേക്കാട് തെക്കേത്തറ സ്വദേശിയായ അദ്ദേഹം ഇന്നലെ വൈകിട്ടോടെ ഷിരൂരിലെത്തി. വെള്ളത്തിനടിയിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള ‘ഐബോർഡ്’ എന്ന അത്യാധുനിക സംവിധാനം ഉപയോഗിച്ചായിരിക്കും തിരച്ചിൽ.
സാങ്കേതികപരിശീലനം നേടിയ ടീം അംഗങ്ങളും സ്ഥലത്തെത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ലഡാക്കിലും ഈ സാങ്കേതിക സംവിധാനം ഉപയോഗിച്ചു രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് ഇന്ദ്രബാലൻ പറഞ്ഞു.
പാത നിർമാണത്തിൽ പിഴവുണ്ടോ? മന്ത്രി റിപ്പോർട്ട് തേടി
ന്യൂഡൽഹി ∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ ദേശീയ പാത അതോറിറ്റി ചെയർമാനോടു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വിശദീകരണം തേടി. അശാസ്ത്രീയ നിർമാണമാണ് അപകടകാരണമെന്നു കാട്ടി എം.കെ. രാഘവൻ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ അപകടം സംഭവിച്ച ഷിരൂരിലും സമീപമേഖലയിലുമെല്ലാം മലയിടിച്ച് അശാസ്ത്രീയമായ രീതിയിലാണു നിർമാണം നടത്തിയിട്ടുള്ളതെന്ന് എംപി ആരോപിച്ചു.