ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ ഏപ്രിലിൽ കാലാവധി പൂർത്തിയായ സാങ്കേതിക സർവകലാശാല ( കെടിയു ) സിൻഡിക്കറ്റും ബോർഡ് ഓഫ് ഗവർണേഴ്സും പുനഃസംഘടിപ്പിക്കാത്തതിനെതിരെ പരാതി. സിപിഎം നേതാവ് പി.കെ.ബിജു ഉൾപ്പെടെയുള്ളവർ അനധികൃതമായി സിൻഡിക്കറ്റിൽ തുടരുന്നുവെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് ചാൻസലറായ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.

യൂണിവേഴ്സിറ്റി നിയമ പ്രകാരം നാലുവർഷം കൂടുമ്പോൾ ഭരണ സമിതി നിർബന്ധമായും പുനഃസംഘടിപ്പിക്കേണ്ടതാണ്. പി.കെ.ബിജു ഉൾപ്പെടെ ആറുപേരെ പ്രത്യേക ഓർഡിനൻസ് പ്രകാരം 2021 ഫെബ്രുവരിയിൽ ഭരണസമിതിയിൽ നിയമിച്ചെങ്കിലും ഓർഡിനൻസിന് പകരം നിയമസഭ പാസാക്കിയ ബിൽ ഗവർണർ അംഗീകരിക്കാത്തതുകൊണ്ട് ഓർഡിനൻസ് നിലവിലില്ലാതായി. സമിതിയുടെ പുനഃസംഘടന വരെ മാത്രമേ നോമിനേറ്റഡ് അംഗങ്ങൾക്ക് തുടരാൻ സർവകലാശാലാ ചട്ടം അനുവദിക്കുന്നുള്ളൂ. വീണ്ടും പുനഃസംഘടിപ്പിച്ചാൽ, നിയമ ഭേദഗതിയിലൂടെ പുതുതായി ഉൾക്കൊള്ളിച്ച 6 അംഗങ്ങളെ വീണ്ടും നാമനിർദേശം ചെയ്യാൻ വ്യവസ്ഥയില്ല. അതിനാലാണ് പുനഃസംഘടന നീട്ടിക്കൊണ്ടു പോകുന്നതെന്നും സംഘടന ആരോപിച്ചു.

English Summary:

Complaint against non-reorganization of KTU Syndicate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com