ADVERTISEMENT

കൊച്ചി ∙ ഡൽഹി രജീന്ദർ നഗറിലെ സിവിൽ സർവീസ് പരിശീലന സ്ഥാപനത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നെവിൻ ഡാൽവിൻ പഠനത്തിൽ മിടുക്കൻ; പഠിച്ചതു മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും. ജെആർഎഫ് നേടി ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ വിഷ്വൽ ആർട്സിൽ ഗവേഷണം നടത്തുകയായിരുന്നു നെവിൻ. 

ബിരുദ പഠനം ബെംഗളൂരു ക്രൈസ്റ്റിലും പിജി പഠനം ഡൽഹിയിലെ നാഷനൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിലുമായിരുന്നു. പിജി പഠനശേഷം രാഷ്ട്രപതി ഭവനിൽ ഇന്റേൺഷിപ് ചെയ്തു. തുടർന്ന് ജെഎൻയുവിൽനിന്ന് എംഫിലും പൂർത്തിയാക്കി. സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന നെവിൻ 2017 വരെ ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ (ഐഎംഡിബി) ഫിലിം ക്രിട്ടിക്കായിരുന്നു.

മാതാപിതാക്കൾ ഇന്നലെ രാവിലെ ആലുവയിലെ പള്ളിയിൽ പ്രാർഥനയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണു മകന്റെ വിയോഗം അറിയുന്നത്. ദേഹാസ്വാസ്ഥ്യം തോന്നിയ അമ്മ ഡോ.ലാൻസലറ്റിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വൈകിട്ട് മൂന്നോടെയാണു മലയാറ്റൂർ മുണ്ടങ്ങാമറ്റത്തെ ലാൻസ് വില്ലയിൽ എത്തിയത്. അപ്പോഴേക്കും വിവരമറിഞ്ഞ് നാട്ടുകാർ ഉൾപ്പെടെ വീട്ടിലേക്ക് എത്തിത്തുടങ്ങിയിരുന്നു.  കഴിഞ്ഞ മേയിലാണു നെവിൻ അവസാനമായി വീട്ടിൽ വന്നത്. വെള്ളിയാഴ്ച രാത്രി വീട്ടിൽ വിളിച്ചു മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. പിഎച്ച്ഡി തീസിസ് സമർപ്പിക്കാനുള്ള തിരക്കാണെന്നു പറഞ്ഞിരുന്നതിനാൽ ശനിയാഴ്ച വിളിച്ചില്ല. അതുകൊണ്ട് ഡൽഹിയിലെ വെള്ളപ്പൊക്കത്തിന്റെ കാര്യം വീട്ടുകാർ അറിഞ്ഞില്ല. സംഭവമറിഞ്ഞ് .ലാൻസലറ്റിന്റെ സഹോദരൻ ഡൽഹിയിലേക്കു പോയി. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു നാട്ടിലെത്തിക്കാനാണു ശ്രമമെന്ന് റോജി എം.ജോൺ എംഎൽഎ പറഞ്ഞു.

English Summary:

Brilliant Scholar Nevin Dalvin Dies in Delhi Floods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com