ADVERTISEMENT

അടിമാലി (ഇടുക്കി) ∙ കല്ലാർവാലി കാർഡമം എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ 2 പേർ റിമാൻഡിൽ. കണ്ടാൽ അറിയാവുന്ന 23 പേർക്ക് എതിരെ കേസ് എടുത്തിട്ടുണ്ടെന്ന് സംഭവ സ്ഥലം സന്ദർശിച്ച ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യു പറഞ്ഞു. ഉത്തമപാളയം അമ്മാപ്പെട്ടി സ്വദേശി സീമൻ (37), വൈറ്റില ചളിക്കവട്ടം സ്വദേശി ഷൗക്കത്ത് (46) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു ആക്രമണം. ഹൈദരാബാദ് എസ്എസ്പിഡിഎൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 280 ഏക്കർ ഏലത്തോട്ടം കട്ടപ്പന സ്വദേശി വാലുമ്മേൽ ബിനോയ് വർഗീസിന് 9 വർഷത്തെ കാലാവധിയിൽ പാട്ടത്തിനു നൽകിയിരുന്നു. എന്നാൽ, പാട്ട ഉടമ്പടി ലംഘിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. കമ്പനിയുടെ ലീഗൽ അഡ്വൈസർ, മാനേജർ, സൂപ്പർവൈസർ, നാട്ടുകാർ തുടങ്ങി 6 പേർക്ക് ആക്രമണത്തിൽ സാരമായി പരുക്കേറ്റിരുന്നു.

കമ്പനി വക ബംഗ്ലാവ് ഉൾപ്പെടുന്ന 14.6 ഏക്കർ സ്ഥലത്തിന്റെ അവകാശം സംബന്ധിച്ചാണ് പ്രധാന തർക്കം. പൊലീസ് ആക്ട് 67–ാം വകുപ്പ് പ്രകാരം ഭൂമിയുടെ അവകാശം ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയെന്ന് അടിമാലി എസ്എച്ച്ഒ പ്രിൻസ് ജോസഫ് പറ‍ഞ്ഞു.

English Summary:

Two persons remanded for attack in estate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com