പുലി ആടുകളെ ആക്രമിച്ചു
Mail This Article
×
ഏലപ്പാറ ∙ ഹെലിബറിയ വള്ളക്കടവിൽ വീട്ടുമുറ്റത്ത് എത്തിയ പുലി ആടുകളെ ആക്രമിച്ചു. കാട്ടുവിളയിൽ ഫീലിപ്പോസിന്റെ വീട്ടുമുറ്റത്തെത്തിയാണ് പുലി ആടുകളെ ആക്രമിച്ചത്. വീട്ടിലെ സിസിടിവി ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വനപാലകർ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം രാത്രി 9ന് ഹെലിബറിയ വള്ളക്കടവ് പാലത്തിനു സമീപത്ത്, ഓട്ടോറിക്ഷാ ഡ്രൈവറായ ബിജുവാണ് ആദ്യം പുലിയെ കണ്ടത്. വാഹനത്തിന്റെ ശബ്ദം കേട്ടതോടെ പുലി തേയിലക്കാട്ടിലേക്ക് ഓടി മറഞ്ഞു. തുടർന്ന് രാത്രി 11ന് കാട്ടുവിളയിൽ ഫീലിപ്പോസിന്റെ വീട്ടിൽ എത്തി ആടുകളെ ആക്രമിക്കുകയായിരുന്നു.
English Summary:
Tiger attacked goat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.