ADVERTISEMENT

തിരുവനന്തപുരം/തൊടുപുഴ∙ കനത്ത മഴയിൽ സംസ്ഥാനത്തെ കെഎസ്ഇബി–ജലസേചന വകുപ്പുകളുടെ അണക്കെട്ടുകളിലെ ജലനിരപ്പുയരുന്നു. കെഎസ്ഇബി അണക്കെട്ടുകളിൽ നിലവിൽ 59%, ജലസേചന വകുപ്പിന്റെ ഡാമുകളിൽ 60% വീതം ജലമുണ്ട്. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 55% ജലമുണ്ട്. ഇന്നലെ 2360.56 അടിയായിരുന്നു ഇടുക്കിയിലെ ജലനിരപ്പ്.

  ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഡാമുകളിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായി കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗവും ജലസേചന വകുപ്പും അറിയിച്ചു. മൂഴിയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകളിൽ റെഡ് അലർട്ടും ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ടും കുറ്റ്യാടിയിൽ ബ്ലൂ അലർട്ടും നിലവിലുണ്ട്.

  അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ ജലമൊഴുക്കുന്ന പ്രദേശങ്ങളിലെ ജനവാസ മേഖലകളെക്കുറിച്ചും സുരക്ഷിതമായി പാർപ്പിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും വിവരശേഖരണം ആരംഭിച്ചു.

 കെഎസ്ഇബിക്ക് 18 ഡാമുകളും ജലസേചന വകുപ്പിന് 16 ഡാമുകളും 3 ബരാജുകളും ഉണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയുള്ള കലക്ടറർമാരുടെ നേതൃത്വത്തിൽ അണക്കെട്ടുകളിലെ ജലനിരപ്പ് വിലയിരുത്തുന്നുണ്ട്. 

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടിപ്രദേശത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ 3 ഷട്ടറുകൾ തുറന്നു. ഇടുക്കി ജില്ലയിലെ കുണ്ടള, മാട്ടുപെട്ടി, പൊൻമുടി, കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയുടെ തൊട്ടടുത്താണ്. 

English Summary:

Increased water level in dams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com