ADVERTISEMENT

മൂലമറ്റം ∙ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നു ടൗണിൽ വെള്ളം കയറിയതിനാൽ മാത്യു കുഴൽനാടൻ എംഎൽഎ ഇടപെട്ടതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ ഇന്നലെ ഉച്ചമുതൽ വൈദ്യുതി ഉൽപാദനം കുറച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അധികം ഉയരാതെ ക്രമീകരിക്കുന്നതിനായി മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം ഉയർത്തിയിരുന്നു. ഇതുമൂലം മലങ്കര ജലാശയത്തിലെ ജലനിരപ്പ് ഉയർന്നു. ഡാമിൽ നിന്നു കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. ഇതോടെയാണ് മുവാറ്റുപുഴ ടൗണിൽ വെള്ളം കയറിയത്. 

മാത്യു കുഴൽനാടൻ വൈദ്യുതി മന്ത്രിയും കെഎസ്ഇബി ചെയർമാനുമായി ഫോണിൽ ബന്ധപ്പെട്ടതനുസരിച്ച് ഇന്നലെ ഉച്ചമുതൽ മൂലമറ്റത്തെ വൈദ്യുതി ഉൽപാദനം കുറയ്ക്കുകയായിരുന്നു.

English Summary:

Muvattupuzha river water level rise; Power generation reduced in Moolamattom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com