എസ്എസ്എൽസി: തീരുമാനത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്
Mail This Article
×
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷ ജയിക്കാൻ എഴുത്ത് പരീക്ഷയിൽ 30% മാർക്ക് നേടണമെന്ന നിബന്ധന നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രചാരണവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. സംവിധാനത്തിന്റെ പോരായ്മ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന നിലപാടുമായി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനാണു തീരുമാനം. ഇതിനു തുടക്കം കുറിച്ചുള്ള വിദ്യാഭ്യാസ പ്രവർത്തകരുടെ സമ്മേളനം നടത്തി. സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ചെയർമാനും എസ്‌സിഇആർടി മുൻ ഡയറക്ടറുമായ ഡോ.എം.എ.ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായ് അധ്യക്ഷത വഹിച്ചു. വടക്കൻ ജില്ലകളുടെ സമ്മേളനം 3നു കോഴിക്കോട് നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.