ADVERTISEMENT

നിലമ്പൂർ (മലപ്പുറം) ∙ ഉരുൾപൊട്ടലിൽപ്പെട്ടവരുടെ മൂന്നിലൊന്ന് മൃതദേഹങ്ങളും 90 ശതമാനത്തിലേറെ ശരീരഭാഗങ്ങളും ലഭിച്ചത് ചാലിയാർ തീരത്തുനിന്ന്. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്. ഇതിനു പുറമേ ഇന്നലെ കിലോമീറ്ററുകൾ താഴെ വാഴയൂർ പൊന്നേപാടത്ത് ചാലിയാർ തീരത്തുനിന്ന് ലഭിച്ച ശരീരഭാഗം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തിരച്ചിൽ തുടരുമെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു.

ഇന്നലെ നാവികസേനയുടെയും ഹെലികോപ്റ്ററിന്റെയും പൊലീസ് നായയുടെയും അടക്കം സഹായത്തോടെ ചാലിയാർ തീരം പൂർണമായി അരിച്ചുപെറുക്കി. നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരാണ് 80 കിലോമീറ്ററിലേറെ വരുന്ന തീരത്ത് നടത്തിയ തിരച്ചിലിൽ പങ്കെടുത്തത്. ഇന്നലെ മാത്രം 5 മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളുമാണു ലഭിച്ചത്. അതേസമയം, ഹെലികോപ്റ്ററിൽ ചെന്ന് സൂചിപ്പാറ ഭാഗത്തിറങ്ങി ഒരു സംഘം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

സൂചിപ്പാറ വെള്ളച്ചാട്ടവും കൊടുംവനത്തിലെ പാറക്കല്ലുകളും കടന്നുപോയതിനാലാകാം മൃതദേഹങ്ങൾ ചിന്നിച്ചിതറിയ രൂപത്തിലായതെന്നാണു നിഗമനം. ശരീരഭാഗങ്ങൾ മാത്രമായി ലഭിച്ചവ ഔദ്യോഗികമായി മൃതദേഹങ്ങളുടെ എണ്ണത്തിൽപെടുത്തിയിട്ടില്ല.

English Summary:

One third of dead bodies in Wayanad landslide on banks of chaliyar river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com