ADVERTISEMENT

തൊടുപുഴ ∙ വയനാട് ചൂരൽമലയിൽ ബെയ്‌ലി പാലം നിർമിച്ചവർക്കും രക്ഷാപ്രവർത്തനം നടത്തുന്ന ടീമിനും നേതൃത്വം നൽകുന്നതു തൊടുപുഴ സ്വദേശിയായ മേജർ ജനറൽ വിനോദ് ടി.മാത്യു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചയാളാണ് അദ്ദേഹം. 35 വർഷത്തെ സർവീസ് പൂർത്തിയാക്കിയ വിനോദ് ടി.മാത്യു ജൂലൈ ഒന്നിനാണ് ആർമി റെസ്ക്യൂ ഫോഴ്സ് കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജിഒസി) ആയി ചാർജ് എടുത്തത്.

തിരുവനന്തപുരം സൈനിക് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1988ൽ നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. ഇന്ത്യ–പാക്ക്, ഇന്ത്യ–ചൈന അതിർത്തികളിലും സേവനമനുഷ്ഠിച്ചു. മണിപ്പുർ ഉൾപ്പെടുന്ന 4 വടക്കു – കിഴക്കൻ സംസ്ഥാനങ്ങളുടെ ഡിവിഷനൽ കമാൻഡ് ഓഫിസറായും പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സേനയുടെ ഭാഗമായി കോംഗോയിലും സുഡാനിലും പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ യുദ്ധ്സേവാ മെഡൽ ലഭിച്ചിരുന്നു. ഏഴുമുട്ടം മാളിയേക്കലിൽ പരേതരായ മാത്യു–റോസക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി. മക്കൾ: ടിഫാനി, മെവിൻ.

English Summary:

Thodupuzha native leading the construction of Bailey Bridge in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com