ഖനനം, ക്വാറി, നിർമാണം: റിപ്പോർട്ട് ആവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണൽ
Mail This Article
×
ചെന്നൈ ∙ വയനാട് ദുരന്തമേഖലയിലെ ഖനനം, ക്വാറികൾ, നിർമാണ പ്രവർത്തനങ്ങൾ, റോഡുകൾ എന്നിവയുടെ വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കലക്ടർക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശം. നാശനഷ്ടം, രക്ഷാപ്രവർത്തനത്തിന്റെ സ്ഥിതി, അപകടങ്ങൾ തടയാൻ സ്വീകരിച്ച മുൻകരുതലുകൾ എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം. കോട്ടയം, ഇടുക്കി കലക്ടർമാരോടും സമാന വിവരങ്ങൾ തേടി.
വയനാട് ഉരുൾപൊട്ടൽ പാഠമാക്കി തമിഴ്‌നാട്ടിൽ സ്വീകരിച്ചിരിക്കുന്ന മുൻകരുതൽ നടപടികളെക്കുറിച്ച് നീലഗിരി, കോയമ്പത്തൂർ കലക്ടർമാരും തമിഴ്‌നാട് ദുരന്തനിവാരണ വകുപ്പ്, തമിഴ്‌നാട് വനം-പരിസ്ഥിതി സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരും റിപ്പോർട്ട് നൽകണം. കേസ് സെപ്റ്റംബർ 9നു വീണ്ടും പരിഗണിക്കും.
English Summary:
Green tribunal seeks report on Mining, quarrying, construction
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.