കുന്നിൻ ചെരിവുകള്‍ തെളിച്ച് കെട്ടിടങ്ങൾ പണിയുന്നത് സാധാരണമായി, പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ല: അശ്വതി തിരുനാൾ
Mail This Article
തിരുവനന്തപുരം ∙ പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കണമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി. ലോക മലയാളി കൗൺസിൽ 14–ാം സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുന്നിൻ ചെരിവുകൾ തെളിച്ച് കെട്ടിടങ്ങൾ പണിയുന്നത് കേരളത്തിൽ സാധാരണയായിക്കഴിഞ്ഞു. വയനാട് ഒരു വേദനയായി എല്ലാവരെയും ബാധിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയാതിരിക്കാനാകില്ലെന്നും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.
-
Also Read
ജീവനേകാൻ പുഴകടന്ന് ലവ്ന
കൾചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ കീകാട് അധ്യക്ഷനായിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ, സൂരജ് ലാൽ എന്നിവർ പ്രസംഗിച്ചു. ലീഗൽ ഫോറത്തിന്റെ ഉദ്ഘാടനം അഡിഷനൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസ് നിർവഹിച്ചു. അഭിഭാഷകൻ ജോൺ എസ്.റാൽഫ്, ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ആൻഡ് ടൂറിസം സെമിനാർ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ പി.എം.നായരും, ഏകജാലക സംവിധാനം ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയും ഉദ്ഘാടനം ചെയ്തു.
അവയവദാന സമ്മതപത്രം നൽകുന്ന ചടങ്ങ് ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റിയുമായി ആരോഗ്യ വിദ്യാഭ്യാസത്തിനുള്ള ധാരണാപത്രം ചടങ്ങിൽ ഒപ്പു വച്ചു.