ADVERTISEMENT

ചൂരൽമല ∙ ‘ഉയരം പൊതുവേ പേടിയാണ്, പക്ഷേ, കുത്തിയൊഴുകുന്ന പുഴയ്ക്കു കുറുകെ വടത്തിൽ കൊളുത്തി മറുകരയെത്തുമ്പോൾ ദുരിതബാധിതരുടെ മുഖം മാത്രമായിരുന്നു മനസ്സിൽ, ഉമ്മ നൽകിയ പിന്തുണയും ധൈര്യവുമാണ് എന്നെ തുണച്ചത്’– കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ എമർജൻസി വിഭാഗം ഡോക്ടറായ ലവ്‌ന മുഹമ്മദ് പറയുന്നു. ലവ്ന ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തക സംഘത്തിന്റെ യഥാസമയത്തുള്ള പ്രവർത്തനമാണ് പരുക്കേറ്റവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കിയത്. സന്നദ്ധപ്രവർത്തകർക്കും ചികിത്സ നൽകി.

ദുരന്ത വിവരം അറിയുമ്പോൾ ലവ്‍ന മൈസൂരുവിലായിരുന്നു. എത്രയും വേഗം വയനാട്ടിലെത്താൻ നിർദേശം കിട്ടി. കോഴിക്കോടു നിന്നുള്ള മറ്റൊരു മെഡിക്കൽ സംഘവും വയനാട്ടിൽ എത്തി. വല്ലാത്ത അവസ്ഥയായിരുന്നു. മൃതദേഹങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ, പരുക്കേറ്റവർ മറുകരയിലുണ്ടെന്ന വിവരം അറിഞ്ഞതോടെ അവർക്ക് ചികിത്സ നൽകാൻ വടത്തിൽ കൊളുത്തി മറുകരയെത്താൻ തീരുമാനിച്ചു– ഡോ.ലവ്‌ന പറയുന്നു.

English Summary:

Lavna Mohammad doctor of Aster Mims Hospital, Kozhikode, says about wayanad landslide rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com