ADVERTISEMENT

തിരുവനന്തപുരം ∙ സോളർ ഉറവിടങ്ങളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നവരിൽ നിന്ന് ഈടാക്കിയ സെൽഫ് ജനറേഷൻ ഡ്യൂട്ടി അടുത്ത ബില്ലുകളിൽ കുറവു ചെയ്യുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. സെൽഫ് ജനറേഷൻ ഡ്യൂട്ടി ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയും നിയമസഭ പാസാക്കിയ ബില്ല് പ്രകാരം ഉള്ള ഗസറ്റ് വിജ്ഞാപനം ജൂലൈ 28ന് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്നാൽ, കെഎസ്ഇബി ഈ മാസം നൽകിയ ബില്ലുകളിലും സെൽഫ് ജനറേഷൻ ഡ്യൂട്ടി ഈടാക്കിയിട്ടുണ്ട്. കെഎസ്ഇബിയുടെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ സെൽഫ് ജനറേഷൻ ഡ്യൂട്ടി സംബന്ധിച്ച മാറ്റങ്ങൾ വരുത്തി, അധികമായി ഈടാക്കിയ സെൽഫ് ജനറേഷൻ ഡ്യൂട്ടി അടുത്ത ബില്ലുകളിൽ കുറവ് ചെയ്യാനാണു നിർദേശം നൽകിയത്. 

English Summary:

Solar self-generation duty will be reduced in bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com