ADVERTISEMENT

ചൂരൽമല ∙ അമ്മ മരിച്ചപ്പോൾ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും കൂടെ നിന്നു പഠിക്കാൻ 2 മാസം മുൻപു മുണ്ടക്കൈയിലേക്കു വന്നതായിരുന്നു 9 വയസ്സുകാരി അനന്തിക. ഉരുൾപൊട്ടൽ വീട് തകർത്തെറിഞ്ഞപ്പോൾ അനന്തികയടക്കം 6 പേർ ഇല്ലാതായി. ഒരു വർഷത്തിനിടെ ഭാര്യയെയും മകളെയും നഷ്ടപ്പെടേണ്ടിവന്നതിന്റെ വേദന താങ്ങാൻ കഴിയാതെ തകർന്നു നിൽക്കുകയാണ് അച്ഛൻ സ്വാമിദാസ്. അവസാന യാത്രയ്ക്കായി അനന്തികയെ ആംബുലൻസിൽ കയറ്റുമ്പോൾ സ്വാമിദാസ് പൊട്ടിക്കരഞ്ഞതു രക്ഷാപ്രവർത്തകരെയടക്കം കണ്ണീരിലാഴ്ത്തി.

ഓട്ടോഡ്രൈവറായ എരുമാട് സ്വദേശി സ്വാമിദാസിന്റെ ഭാര്യ വിജിത ഒരുവർഷം മുൻപാണ് അർബുദം ബാധിച്ചു മരിച്ചത്. വിജിതയുടെ നാടായ മുണ്ടക്കൈയിലെ ഗവ. എൽപിഎസിൽ നാലാം ക്ലാസിൽ ചേർന്ന കുട്ടി അതിവേഗം സ്കൂളുമായ‍ും പുതിയ കൂട്ടുകാരുമായ‍ും ഇണങ്ങി. പഠനത്തിൽ സമർഥയായതിനാൽ അധ്യാപകർക്കും പ്രിയങ്കരിയായി. 

വിജിതയുടെ സഹോദരനും ഭാര്യയും 2 മക്കളുമുള്ള വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നതിനിടെയാണ് ഉരുൾ ജീവിതം തകർത്തത്.

English Summary:

Lost his wife and daughter within an year, Tragic life of Swami das

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com