ADVERTISEMENT

കോട്ടയം ∙ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള എക്സൈസ് വകുപ്പിലെ ആദ്യ കരുതൽ തടങ്കൽ കേസ് കോട്ടയത്തു നിന്ന്. എരുമേലി ഒലിക്കപ്പാറ അഷ്കർ അഷറഫിനെ (25) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടങ്കലിലാക്കി. ഒരു വർഷംവരെ ജാമ്യമില്ലാതെ തടങ്കലിൽ വയ്ക്കാവുന്ന കേസിലാണ് അറസ്റ്റ്.

സംസ്ഥാനത്ത് ആദ്യമായാണ്‌ ലഹരിമരുന്ന് കടത്തുകേസിൽ എക്സൈസ് റജിസ്റ്റർ ചെയ്ത കേസിൽ ഒരു പ്രതിയെ കരുതൽ തടങ്കലിലാക്കുന്നത്. ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ.ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം തയാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് നടപടി. എറണാകുളം വൈറ്റില ചക്കരപ്പറമ്പിൽ  ഒന്നര കിലോഗ്രാം കഞ്ചാവുമായി അഷ്കർ അഷറഫിനെയും കൂട്ടാളിയെയും എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ നേരിടുമ്പോൾ പാലായിൽ മാരക രാസലഹരികൾ കടത്തിക്കൊണ്ടുവന്ന കേസും ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തു. 

ബെംഗളൂരുവിൽ നിന്നു മാരകലഹരി, കുറഞ്ഞവിലയ്ക്ക് വാങ്ങി ഇവിടെ വിതരണം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. വിചാരണ നടപടികൾക്ക് വിധേയനായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോഴാണ് കരുതൽ തടങ്കലിലാക്കിയത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആർ.രാജേഷ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, സിവിൽ എക്സൈസ് ഓഫിസർ എസ്.വികാസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ പി.എസ്.അഞ്ജു, സി.ബി.സുജാത എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

English Summary:

First preventive detention case in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com