ADVERTISEMENT

കുമളി ∙ നെല്ലിമലയിൽ സ്വകാര്യ തേയിലത്തോട്ടത്തിൽ നിന്ന് 23 ചന്ദനമരങ്ങൾ മോഷ്ടിച്ച കേസിൽ 2 പേരെ വനപാലകർ പിടികൂടി. വണ്ടിപ്പെരിയാർ പശുമല പുതുക്കാട് തവാരണ ഭാഗത്തെ മണികണ്ഠൻ (32), ജയാഭവനിൽ ജോമോൻ (37) എന്നിവരാണ് അറസ്റ്റിലായത്. കാട്ടിൽ ഒളിപ്പിച്ചിരുന്ന 8 കിലോഗ്രാം ചന്ദനവും കണ്ടെടുത്തു. 

കഴിഞ്ഞ ഒരു വർഷത്തിനിടെ 3 തവണയായി ഇവിടെ നിന്നു വെട്ടിയെടുത്ത 16 കിലോഗ്രാം ചന്ദനം വിറ്റതായി പ്രതികൾ മൊഴി നൽകി. 3 മാസം മുൻപു വെട്ടിയ ചന്ദനം വിൽക്കാൻ അനുകൂലമായ സാഹചര്യം ലഭിക്കാതെ വന്നതോടെ കാടിനുള്ളിൽ ഒളിപ്പിച്ചു. ചന്ദനമരം മോഷണം പോകുന്നതു സംബന്ധിച്ച് എസ്റ്റേറ്റ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിവരം ശ്രദ്ധിയിൽപെട്ടതോടെ വനപാലകരും നിരീക്ഷണം ശക്തമാക്കി. 

ഇടുക്കി ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ എസ്.സന്ദീപിനു ലഭിച്ച പരാതിയെത്തുടർന്നു റേഞ്ച് ഓഫിസർ പ്രിയ ടി.ജോസ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ സജി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 23 ചന്ദനമരങ്ങൾ മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന് കുമളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.അനിൽകുമാർ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ ജോജി എം.ജോൺ, പി.കെ.റെജിമോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. ഒളിപ്പിച്ച ചന്ദനം കണ്ടെടുക്കാൻ തേക്കടിയിലെ വനം വകുപ്പു ഡോഗ് സ്ക്വാഡിന്റെ സേവനവും ഉപയോഗിച്ചു.

English Summary:

Two persons arrested for theft Sandalwood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com