ADVERTISEMENT

കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു വടകര മണ്ഡലത്തിൽ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ പങ്കുണ്ടെന്നു പൊലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്ന വ്യക്തികളുടെ സിപിഎം ബന്ധം പുറത്ത്. പൊലീസ് ഫോൺ പിടിച്ചെടുത്തു പരിശോധനയ്ക്ക് അയച്ച റിബേഷ് രാമകൃഷ്ണൻ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമാണ്.

വടകര ആറങ്ങോട്ട് എൽപി സ്കൂൾ അധ്യാപകനാണ്. എന്നാൽ, സംഭവത്തിൽ റിബേഷിനെ തള്ളിപ്പറയാൻ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം ഇതുവരെ തയാറായിട്ടില്ല. പകരം നേതാക്കൾക്കെതിരെ നടത്തുന്നതു കള്ളപ്രചാരണമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും നേതൃയോഗം വ്യക്തമാക്കി. 

ഉറവിടം സംബന്ധിച്ചു കൃത്യമായ വിവരം നൽകാൻ വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിൻമാർ തയാറാകാത്തതിനാൽ തയാറാക്കിയവരിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ പേരിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ ‘കാഫിർ’ എന്നു വിളിച്ചു കൊണ്ടുള്ള സ്ക്രീൻഷോട്ടാണ് പ്രചരിപ്പിച്ചത്. 

സ്ക്രീൻഷോട്ട് തയാറാക്കി പ്രചരിപ്പിച്ചവർ ആരായാലും ശിക്ഷിക്കപ്പെടണം. പ്രചാരണത്തിനു പിന്നിൽ ആരാണെന്ന് അറിയില്ല. പൊലീസ് റിപ്പോർട്ട് കണ്ടിട്ടില്ല. ഇടതെന്നു തോന്നിക്കുന്ന ചില പേരുകളിൽ ഇടതുപക്ഷത്തിന് എതിരായ ഒട്ടേറെ പ്രചാരണങ്ങൾ തിരഞ്ഞെടുപ്പുകാലത്ത് നടന്നിരുന്നു. മുൻ എംഎൽഎ കെ.കെ.ലതിക സ്ക്രീൻഷോട്ട് ഷെയർ ചെയ്യേണ്ടിയിരുന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതല്ലേ എന്നായിരുന്നു ഇക്കാര്യത്തിൽ ലതികയുടെ മറുപടി.  

English Summary:

Ribesh who circulated 'kafir' screenshot is DYFI leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com