ശബരിമല നട തുറന്നു
Mail This Article
×
ശബരിമല ∙ ചിങ്ങമാസ പൂജയ്ക്ക് ക്ഷേത്രനട തുറന്നു. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ് നട തുറന്നത്. തുടർന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ചശേഷം അയ്യപ്പ വിഗ്രഹത്തിലെ ഭസ്മം നീക്കി ദേവനെ ഭക്തജന സാന്നിധ്യം അറിയിച്ചു. അതിനുശേഷം മാളികപ്പുറം ക്ഷേത്രനട തുറക്കാനായി അവിടത്തെ മേൽശാന്തി പി.ജി.മുരളിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി.
ഗണപതി, നാഗരാജാവ് എന്നീ ഉപദേവക്ഷേത്ര നടകളും തുറന്നശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു. അതിനു ശേഷമാണു തീർഥാടകരെ പടി കയറാൻ അനുവദിച്ചത്. ഇന്ന് പുലർച്ചെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് പൂജകൾ തുടങ്ങുക. 21 വരെ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്.
English Summary:
Sabarimala temple opened for chingam special Pooja
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.