ADVERTISEMENT

കോട്ടയം ∙ മുല്ലപ്പെരിയാർ ഡാം തമിഴ്നാടിന്റേതെന്നു തോന്നിക്കുന്ന വിധം കേന്ദ്ര ഡാം റജിസ്റ്ററിൽ തെറ്റായി ചേർത്തത് കോടതിയിൽ കേസ് നടത്തി തിരുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ്. കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കി അധികൃതർ നടപടിക്ക് തയാറാകണമെന്നും പി.സി.തോമസ് ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക റജിസ്റ്ററിൽ മുല്ലപ്പെരിയാർ, പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപള്ളം ഡാമുകൾ സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെന്നു രേഖപ്പെടുത്തിയിരുന്നു. റജിസ്റ്റർ തിരുത്താൻ ഹൈക്കോടതിയിൽ ഹർജി നൽകിയെന്നും 2012 നവംബർ 22നു വന്ന വിധിയിൽ കേന്ദ്ര ഡാം റജിസ്റ്റർ തിരുത്താൻ കോടതി ഉത്തരവിട്ടെന്നും പി.സി.തോമസ് പറഞ്ഞു.

English Summary:

Correction in Mullaperiyar dam register is an achievement says PC Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com