ADVERTISEMENT

ന്യൂഡൽഹി ∙ മുൻമന്ത്രി ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ് താൻ പരിഗണിക്കാതിരിക്കാൻ ശ്രമമുണ്ടെന്നു ജസ്റ്റിസ് സി.ടി. രവികുമാർ ആരോപിച്ചു. കേസ് വരുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ടു പോവുകയാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇനി മാറ്റിവയ്ക്കാൻ കഴിയില്ലെന്ന് അറിയിച്ചു. ആദ്യ നോട്ടിസ് അയച്ചിട്ട് ഒരു വർഷത്തിലേറെയായെന്നും വ്യക്തമാക്കി. ഹർജി സെപ്റ്റംബർ 3ന് പരിഗണിക്കും.തൊണ്ടിമുതൽ കേസുമായി ബന്ധപ്പെട്ട ഒരു ഹർജി ഹൈക്കോടതിയിലായിരിക്കെ ജസ്റ്റിസ് രവികുമാർ പരിഗണിച്ചിട്ടുണ്ടെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും അത്തരമൊരു ഹർജി ഓർമയിലില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വർഷമായി ഇക്കാര്യം ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് സഞ്ജയ് കാരോൾ ചോദിച്ചു. തുടർന്നു ജസ്റ്റിസ് രവികുമാർ പിൻമാറാൻ തുനിഞ്ഞെങ്കിലും വേണ്ടെന്ന് അഭിഭാഷകർ പറഞ്ഞു. കേസിന്റെ വസ്തുതകൾ പരിഗണിക്കുന്നതിൽ ഹൈക്കോടതിക്കു പോരായ്മ സംഭവിച്ചിട്ടുണ്ടെന്നു കേരള സർക്കാർ കോടതിയിൽ വാദിച്ചു.  ലഹരിമരുന്നു കടത്തിയ കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ, കോടതിയിലിരുന്ന തൊണ്ടിമുതൽ മാറ്റിയെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്.

English Summary:

Ravikumar alleged that there is an attempt to delaying the case involving former minister Antony Raju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com