ADVERTISEMENT

പാലാ ∙ റംബുട്ടാൻ പഴം തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കിഴപറയാർ മരുതൂർ സുനിൽലാലിന്റെ ഇളയ മകൻ ബദരീനാഥാണ് (എട്ടു മാസം) മരിച്ചത്. ഇന്നലെ വൈകിട്ട് കിഴപറയാറിലെ വീട്ടിലാണ് സംഭവം. വീട്ടുകാർ കുട്ടിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഖത്തറിൽ വാഹന കമ്പനിയിൽ ജീവനക്കാരനായ സുനിൽലാൽ കഴിഞ്ഞ ദിവസമാണ് അവധിക്കു നാട്ടിലെത്തിയത്. അമ്മ: ശാലിനി കരിങ്കുന്നം ഗവ. ആശുപത്രിയിൽ ഫാർമസിസ്റ്റാണ്. സഹോദരി: ജാൻവി.

English Summary:

Baby dies after rambutan stuck in throat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com