ADVERTISEMENT

കോട്ടയം ∙ ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേട്ടിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ അയ്മനം പാണ്ഡവം ഭാഗത്ത് ശ്രീനവമി നിധിൻ പ്രകാശ് (ചക്കര 27), ഭാര്യ സുരലത സുരേന്ദ്രൻ (23) എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സുഹൃത്തായ മറ്റൊരാളുമായി ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 7.30നു ബേക്കർ ജംക്‌ഷനു സമീപത്തെ കെട്ടിടത്തിന്റെ പാർക്കിങ്ങിൽ ഔദ്യോഗിക വാഹനം പാർക്ക് ചെയ്തു പുറത്തിറങ്ങിയ മജിസ്ട്രേട്ടിനെ ചീത്ത വിളിക്കുകയും ഇവരുടെ കാറിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി കാണിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

കൂടാതെ കാറിൽ കരുതിയിരുന്ന ബീയർ കുപ്പി നിലത്തിട്ടു പൊട്ടിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഭവസ്ഥലത്ത് നിന്നു കടന്നുകളയാൻ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ നിധിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനു പരുക്കേൽക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതികൾക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിനു കേസ് റജിസ്റ്റർ ചെയ്തു.   

നിതിൻ പ്രകാശിനെതിരെ കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

English Summary:

Couple arrested for attempting attack on magistrate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com