ADVERTISEMENT

തിരുവനന്തപുരം ∙ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാരുണ്യ ഫാർമസികളിലൂടെ വിലകൂടിയ കാൻസർ മരുന്നുകൾ കമ്പനി വിലയ്ക്ക് നാളെ മുതൽ ലഭ്യമാക്കും.  വൈകിട്ടു  3.30നു മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ 14 ജില്ലകളിലെയും ഓരോ ഫാർമസികളിലാണു മരുന്നു വിതരണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ‌കെഎംഎസ്‌സിഎല്ലിന്‌ ലഭിക്കുന്ന 7% വരെയുള്ള ലാഭം ഒഴിവാക്കിയാണു മരുന്നു വിൽക്കുക. 

  മരുന്നു ലഭിക്കുന്ന കാരുണ്യ കമ്യൂണിറ്റി ഫാർമസികൾ: തിരുവനന്തപുരം–മെഡിക്കൽ കോളജ് ആശുപത്രി, കൊല്ലം–ഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ട–ജനറൽ ആശുപത്രി, ആലപ്പുഴ–മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം–മെഡിക്കൽ കോളജ്,  ഇടുക്കി–നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം–കളമശേരി മെഡിക്കൽ കോളജ്, തൃശൂർ–മെഡിക്കൽ കോളജ്, പാലക്കാട്– ജില്ലാ ആശുപത്രി, മലപ്പുറം– ജില്ലാ ആശുപത്രി, കോഴിക്കോട്– മെഡിക്കൽ കോളജ്, വയനാട്–ജില്ലാ ആശുപത്രി, കണ്ണൂർ–പരിയാരം മെഡിക്കൽ കോളജ്, കാസർകോട്–ജനറൽ ആശുപത്രി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com