ADVERTISEMENT

തിരുവനന്തപുരം ∙ തന്റെ സിനിമയെ തകർക്കാൻ ശ്രമിച്ചെന്ന സംവിധായികയുടെ ആരോപണം ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാൻ ഷാജി എൻ.കരുൺ നിഷേധിച്ചു. ചില നി‍ർദേശങ്ങൾ പറഞ്ഞത് എങ്ങനെ വേദനിപ്പിച്ചു എന്നറിയില്ല. ചെയ്യുന്ന ചില കാര്യങ്ങൾ ശരിയല്ലെന്നാണു ചൂണ്ടിക്കാട്ടിയത്.

അതു സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുകയല്ലേ വേണ്ടത്? സിനിമയ്ക്കായി കെഎസ്എഫ്ഡിസി 1.5 കോടി രൂപ നൽകിയിരുന്നു. ആരോപണവിധേയനായ മുകേഷ് സിനിമാ നയരൂപീകരണ സമിതിയിൽ തുടരണോയെന്നതു സർക്കാർ തീരുമാനിക്കുമെന്നും ഷാജി അറിയിച്ചു. വനിതാ സംവിധായകർക്കുള്ള പദ്ധതി കെഎസ്എഫ്ഡിസി ചെയർമാൻ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ‘ഡിവോഴ്സ്’ സിനിമയുടെ സംവിധായിക മിനിയാണ് ആരോപിച്ചത്. 

മിക്ക സംസ്ഥാനങ്ങളിലും സിനിമ മേഖലയിൽ പ്രശ്നങ്ങളുണ്ട്. എന്നാൽ, അതു പഠിക്കാൻ കേരളത്തിൽ മാത്രമാണു കമ്മിറ്റിയെ വച്ചത്. ഹേമ കമ്മിറ്റിയെ വച്ചത് ഇടതുസർക്കാരിന്റെ ഔന്നത്യമാണ്. എന്നാൽ, കമ്മിറ്റിയുടെ റിപ്പോർട്ടല്ല, അതിലെ കുശുമ്പുകൾ മാത്രമാണു ചർച്ചയാക്കുന്നത്. ഗോസിപ്പുകൾ മാത്രം ചർച്ച ചെയ്യുന്ന മധ്യവർത്തിസമൂഹമായി മലയാളികൾ മാറി.

English Summary:

Shaji N Karun's reply to director Mini's allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com