ADVERTISEMENT

തൃശൂർ ∙ തന്നെ ആക്രമിച്ചുവെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. റിപ്പോർട്ടർ, മനോരമ ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകളുടെ റിപ്പോർട്ടർമാരും ക്യാമറാമാൻമാരും അടങ്ങുന്ന ഒരുകൂട്ടം പ്രതികൾ 27ന് ഉച്ചയ്ക്ക് രാമനിലയം ഗെസ്റ്റ്ഹൗസിൽ അനുവാദമില്ലാതെ കയറുകയും വിശ്രമം കഴിഞ്ഞ് കാറിൽ കയറാനെത്തിയ സുരേഷ് ഗോപിയെ തടയുകയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ വിഷ്ണുരാജിനെ തള്ളിമാറ്റി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. സുരേഷ് ഗോപി സിറ്റി പൊലീസ് കമ്മിഷണർക്ക് അയച്ച പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 

ഇതിനിടെ, പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ ഈസ്റ്റ് പൊലീസ് ഇന്നലെ കെപിസിസി നിർവാഹക സമിതി അംഗം അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തി. ഒരു കൂട്ടം മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും മാധ്യമ പ്രവർത്തകനായ അഖിലിനെ ആക്രമിക്കുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കണമെന്നാണ് അനിൽ അക്കര പരാതി നൽകിയിരുന്നത്.

English Summary:

Case against journalists of 3 channels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com