ADVERTISEMENT

കൊല്ലം∙ ലൈംഗിക പീഡന ആരോപണം നേരിടുന്ന എം. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കി. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശ പ്രകാരം കുറ്റക്കാർക്ക് എതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്മ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട മുകേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.

സിപിഐയും പ്രതിപക്ഷവും കേരളത്തിലെ പൊതുസമൂഹവും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും മുകേഷിനെ സംരക്ഷിക്കുന്നതിലൂടെ സിപിഎം ഇരകൾക്ക് ഒപ്പമല്ലെന്നു തെളിഞ്ഞിരിക്കുകയാണ്. എത്രയും വേഗം മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷക്കാലം പുറത്ത് കാണിക്കാതെ പൂഴ്ത്തിവച്ച സാംസ്‌കാരിക മന്ത്രി കേരളത്തിന് അപമാനകരമാണ്. സാമാന്യ മര്യാദ ഉണ്ടെങ്കിൽ അദ്ദേഹവും രാജിവച്ച് പുറത്ത് പോകണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.

യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ചു. 2 കോഴിയുമായാണ് പ്രതിഷേധക്കാർ പ്രകടനം നടത്തിയത്. ബിജെപി ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവ മോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം അധ്യക്ഷനായിരുന്നു. പ്രകടനത്തിനു ശേഷം ചിന്നക്കടയിൽ ദേശീയപാതയിൽ കുത്തിയിരുന്ന പ്രതിഷേധിച്ച ബി.ബി. ഗോപകുമാർ ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തു പിന്നീടു വിട്ടയച്ചു.

English Summary:

Organizations to protest against Mukesh MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com