ADVERTISEMENT

തിരുവനന്തപുരം ∙ ‘ബ്രോ ഡാഡി’ സിനിമയുടെ ഹൈദരാബാദിലെ ഷൂട്ടിങ് സ്ഥലത്തു വച്ച് അസി. ഡയറക്ടർ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചു നഗ്നചിത്രം പകർത്തി പണം തട്ടിയ സംഭവത്തിൽ പ്രതിയെ സംരക്ഷിച്ചതു സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്ന് പരാതിക്കാരി. കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു പരാതിക്കാരി പറയുന്നു. ഇന്നലെ പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിലുള്ള പരാതിക്കാരിയുമായി ഫോണിൽ വിവരങ്ങൾ തേടി. 

2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് സംഭവം.  അസി. ഡയറക്ടർ മൻസൂർ റഷീദ് ഹോട്ടൽ മുറിയിൽ വച്ച് ശീതളപാനീയത്തിൽ ലഹരിമരുന്നു നൽകി പീഡിപ്പിച്ചെന്നാണ് പരാതി.

കടയ്ക്കൽ സ്വദേശിയായ പ്രതിയെ തേടി ഹൈദരാബാദ് പൊലീസ് കേരളത്തിലെത്തിയെങ്കിലും സിപിഎം നേതാക്കൾ ഇടപെട്ട് സംരക്ഷിച്ചുവെന്നും ഒളിവിലാണെന്ന് പറയുന്ന പ്രതി പിന്നീടും സിനിമകളിൽ ജോലി ചെയ്യുന്നുവെന്നുമാണ് പരാതി. ജൂണിൽ മുഖ്യമന്ത്രിക്ക് ഇമെയിൽ വഴി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ദിവസം മുഖ്യമന്ത്രിക്ക് വീണ്ടും പരാതി അയച്ചിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

English Summary:

Accused in torturing and capturing nude picture incident protected by CPM member says complainant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com