സാമ്പത്തിക ഞെരുക്കം: പദ്ധതികൾ ചുരുക്കാൻ സർക്കാർ
Mail This Article
×
തിരുവനന്തപുരം ∙ സാമ്പത്തിക ഞെരുക്കം മൂലം വികസന പദ്ധതികൾ മാറ്റിവയ്ക്കാനും വെട്ടിച്ചുരുക്കാനും സർക്കാർ തീരുമാനം. ഈ സാമ്പത്തിക വർഷത്തെ പദ്ധതികളിൽ 10 കോടി രൂപയ്ക്കു മുകളിൽ അടങ്കൽത്തുകയുള്ളവ പരിശോധിച്ച് അനിവാര്യമല്ലെങ്കിൽ മാറ്റിവയ്ക്കണം. ഇതിനു കഴിയില്ലെങ്കിൽ 10 കോടിക്കു മുകളിലുള്ള പദ്ധതികൾക്കായി വകുപ്പിന് ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനത്തിനുള്ളിൽ ഈ പദ്ധതികളെല്ലാം നിർത്തണം.
10 കോടി രൂപയ്ക്കു താഴെയുള്ള പദ്ധതികളുടെ കാര്യത്തിലും വകുപ്പിന് ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 % തുക മാത്രമേ ചെലവിടാൻ പാടുള്ളൂ. ഡിസംബർ വരെ കടമെടുക്കാൻ കേന്ദ്രം അനുവദിച്ച പരിധി കഴിഞ്ഞതിനാലും ക്ഷേമ പദ്ധതികളും നൂറുദിന കർമപരിപാടികളും മുടങ്ങാതിരിക്കാനുമാണു സർക്കാർ മുണ്ടുമുറുക്കിയുടുക്കുന്നത്.
English Summary:
Financial stress: Government to minimise projects
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.