ADVERTISEMENT

കൊല്ലം ∙ എം.മുകേഷ് എംഎൽഎയുടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷവും ലാത്തിച്ചാർജും. 5 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും 3 പൊലീസുകാർക്കും 2 മാധ്യമ പ്രവർ‌ത്തകർക്കും പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപത്തെ എംഎൽഎ ഓഫിസ് സ്ഥിതി ചെയ്യുന്ന റോഡിലാണ് സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

നേതാക്കളുടെ പ്രസംഗശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോ‍ഡിന് കുറുകെ വച്ചിരുന്ന ബാരിക്കേഡുകൾ തകർത്തു ഓഫിസിന് സമീപത്തേക്ക് പോകാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് വാക്കേറ്റം ആരംഭിക്കുകയും പൊലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു. ഇതോടെ പൊലീസ് ലാത്തി വീശി പ്രവർത്തകരെ നീക്കി.

മനോരമ ന്യൂസ് ക്യാമറാമാൻ രഞ്ജിത്ത്, മാതൃഭൂമി ഫൊട്ടോഗ്രഫർ സുധീർ മോഹൻ എന്നീ മാധ്യമ പ്രവർത്തകർക്കാണ് ലാത്തിച്ചാർജിൽ പരുക്കേറ്റത്. കൊല്ലം വെസ്റ്റ് സിഐ ആർ.ഫയാസ്, വനിതാ പൊലീസ് എസ്ഐ വി.സ്വാതി, അഞ്ചാലുംമൂട് സ്റ്റേഷനിലെ സിപിഒ രാജി മോൾ എന്നീ പൊലീസുകാർക്കും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, വൈസ് പ്രസിഡന്റ് കൗശിക് എം.ദാസ്, കെഎസ്‌യു സംസ്ഥാന ജോയിന്റ് സെക്രട്ടറി ആശിഖ് ബൈജു, ജില്ലാ വൈസ് പ്രസിഡന്റ് നസ്മൽ കലത്തിക്കാട് എന്നിവരടക്കം 5 പ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. 

English Summary:

Conflict in Youth Congress march to Mukesh's office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com