ADVERTISEMENT

രാജകുമാരി ∙ പ്രായം 5 മാസം... ഈ ചെറിയ പ്രായത്തിൽ ക്ലാരിസ ജെഫാലിയ സ്വന്തമാക്കിയത് വലിയ നേട്ടം. 33 പഴവർഗങ്ങളുടെ ചിത്രങ്ങൾ തിരിച്ചറിഞ്ഞ് ഇന്റർനാഷനൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ചിന്നക്കനാൽ സ്വദേശികളായ ചിലമ്പഴകന്റെയും ജെനിഫറിന്റെയും മകൾ ക്ലാരിസ.

വസ്തുക്കൾ തിരിച്ചറിയാനുള്ള കുഞ്ഞിന്റെ കഴിവ് തിരിച്ചറിഞ്ഞ്, മൂന്നാം മാസം മുതൽ അമ്മ ജെനിഫർ കുട്ടിക്കു പരിശീലനം നൽകി. ജെനിഫർ പേര് പറയുന്ന പഴത്തിന്റെ ചിത്രം കുട്ടി കൃത്യമായി തൊട്ടുകാണിക്കുകയോ കയ്യിൽ വാങ്ങുകയോ ചെയ്യും. ഗിന്നസ് റെക്കോർഡാണ് അടുത്ത ലക്ഷ്യം. കോയമ്പത്തൂരിൽ ഐടി കമ്പനിയിൽ ജീവനക്കാരനാണ് ചിലമ്പഴകൻ. ബയോടെക്നോളജി പഠനം പൂർത്തിയാക്കിയ ജെനിഫർ ബോട്ടിൽ ആർട്ടിലും വിദഗ്ധയാണ്.

English Summary:

Five-month-old baby in miracle record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com