ADVERTISEMENT

കൊച്ചി ∙ മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു സംഘടിപ്പിച്ച ‘ഹൃദയപൂർവം’ പരിശോധന ക്യാംപ് ഹൃദയത്തിന്റെ സങ്കടങ്ങൾക്കുമേൽ സാന്ത്വന സ്പർശമായി. 25 വർഷം പിന്നിട്ട ‘ഹൃദയപൂർവം’ പദ്ധതിയുടെ പരിശോധന ക്യാംപിനു കൊച്ചിയിൽ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാരിയർ തിരി തെളിച്ചു. 

‘ഹൃദയപൂർവം’ പദ്ധതി 100 വർഷം കടന്നും സഞ്ചരിക്കട്ടെയെന്നും അതിലൂടെ നൂറുനൂറു ഹൃദയങ്ങളിൽ പുഞ്ചിരി വിരിയട്ടെയെന്നും മഞ്ജു വാരിയർ പറഞ്ഞു. ജന്മനാ ഹൃദയ സംബന്ധമായ തകരാറുകളുമായി ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ കരുതലോടെ ചേർത്തു പിടിച്ചു ജീവിതത്തിലേക്കു കൈപിടിച്ചു നടത്തുന്നതു വലിയ പുണ്യമാണെന്നും അവർ പറഞ്ഞു. മദ്രാസ് മെഡിക്കൽ മിഷൻ വൈസ് പ്രസിഡന്റ് ജോസഫ് ഏബ്രഹാം കണ്ടത്തിൽ, മലയാള മനോരമ പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് ജനറൽ മാനേജർ എഡ്വിൻ വിനോദ് ജയിംസ് എന്നിവർ പ്രസംഗിച്ചു. 

മദ്രാസ് മെഡിക്കൽ മിഷനിലെ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. അജിത് എസ്.മുല്ലശേരി, മിനിമലി ഇൻവേസീവ് കാർഡിയാക് സർജറി ആൻഡ് ഹാർട്ട് ഫെയ്‌ലിയർ വിഭാഗം ഡയറക്ടർ ‍ഡോ. വിജിത് കോശി ചെറിയാൻ, പീഡിയാട്രിക് കാർഡിയോളജി സീനിയർ കൺസൽറ്റന്റ് ഡോ. ശ്രീജ പവിത്രൻ, പീഡിയാട്രിക് കാർഡിയോളജി സർജറി സീനിയർ കൺസൽറ്റന്റ് ഡോ. രവി അഗർവാൾ, കൺസൽറ്റന്റുമാരായ ഡോ. കിരൺ കുമാർ, ഡോ. പി.തേജസ്വി, ഡോ. ഇഷിത ഗാർഗ് തുടങ്ങിയവർ ക്യാംപിനു നേതൃത്വം നൽകി. 

3 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 208 പേർ ക്യാംപിന്റെ ആദ്യ ദിവസം പരിശോധനകൾക്കു വിധേയരായി. ക്യാംപ് ഇന്നും തുടരും. 1999 ൽ ആരംഭിച്ച ഹൃദയപൂർവം പദ്ധതിയിലൂടെ ഇതിനകം 2400 പേർ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുണ്ട്. ഈ വർഷമാദ്യം കൊല്ലത്തു നടന്ന ക്യാംപിൽ തിര‍ഞ്ഞെടുക്കപ്പെട്ടവരുടെ ശസ്ത്രക്രിയകൾ ഇപ്പോൾ നടന്നു വരികയാണ്. 

English Summary:

Hridayapoorvam camp started in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com