വീട്ടുകാരോട് പറഞ്ഞത് വിദേശത്ത് എന്ന്; അന്വേഷിച്ച് ചെന്നപ്പോൾ യുവാവ് കൊച്ചിയിൽ
Mail This Article
×
നെടുങ്കണ്ടം ∙ വിദേശത്താണെന്നു വീട്ടുകാരെ വിശ്വസിപ്പിച്ചശേഷം കാണാതായ ഇരുപത്തേഴുകാരനെ എറണാകുളത്തു നിന്നു നെടുങ്കണ്ടം പൊലീസ് കണ്ടെത്തി. എറണാകുളത്ത് ജോലി ചെയ്തിരുന്ന എഴുകുംവയൽ സ്വദേശി കഴിഞ്ഞ ഒന്നിനാണു ന്യൂസീലൻഡിൽ ജോലി ലഭിച്ചതായി അറിയിച്ച് നാടുവിട്ടത്. വീട്ടുകാർ ചേർന്നാണ് യുവാവിനെ വിമാനത്താവളത്തിൽ എത്തിച്ചതും.
-
Also Read
എഡിജിപിക്കെതിരെ ഗുരുതര ആരോപണവുമായി എസ്പി
വിദേശത്തുള്ള ഫോട്ടോകൾ അയച്ചു നൽകിയിരുന്നു. ദിവസവും വീട്ടുകാരെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. 20നു ശേഷം വിവരമൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്തിൽ നിന്നു യുവാവ് എറണാകുളത്തുള്ളതായി വിവരം ലഭിച്ച വീട്ടുകാർ നെടുങ്കണ്ടം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
English Summary:
Man was found in Kochi who told his family that he was abroad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.