ഇ.പി. ജയരാജൻ ഇവിടെവരെ
Mail This Article
ജനനം: 1950 മേയ് 28
അച്ഛൻ: ബി.എം.കൃഷ്ണൻ നമ്പ്യാർ
അമ്മ: ഇ.പി.പാർവതി
വിദ്യാഭ്യാസം: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ (കോഴ്സ് പൂർത്തിയാക്കി)
ഭാര്യ: പി.കെ.ഇന്ദിര
മക്കൾ: 2
നിയമസഭാ സാമാജികൻ: അഴീക്കോട് (1991), മട്ടന്നൂർ (2011, 2016)
-
Also Read
ബിജെപി ബന്ധം ആയുധമാക്കാൻ കോൺഗ്രസ്
മന്ത്രി: ∙ വ്യവസായം, സ്പോർട്സ് (2016 മേയ് 25 – ഒക്ടോബർ 14),
∙ വ്യവസായം, സ്പോർട്സ്, യുവജനകാര്യം (2018 ഓഗസ്റ്റ് 14 – 2021 മേയ് 20)
പാർട്ടി പദവികൾ
1977–80: കെഎസ്‌വൈഎഫ് സംസ്ഥാന സെക്രട്ടറി
1980 –84: ഡിവൈഎഫ്ഐ സ്ഥാപക ദേശീയ പ്രസിഡന്റ്
1987: നിയമസഭയിലേക്കു കന്നി മത്സരം അഴീക്കോട് മണ്ഡലത്തിൽ; എം.വി.രാഘവനോടു പരാജയപ്പെട്ടു
1991: അഴീക്കോട് മണ്ഡലത്തിൽനിന്നു ജയിച്ചു
1992: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി
1995 ഏപ്രിൽ 12: ന്യൂഡൽഹി –ചെന്നൈ രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രപ്രദേശിലെ ഓങ്കോളിൽവച്ച് വാടകക്കൊലയാളികൾ വെടിയുതിർത്തു. തലയ്ക്കു വെടിയേറ്റെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു.
1999 ഡിസംബർ 4: ഇ.പിയുടെ കാറിനു നേരെ പാനൂരിനു സമീപം ബോംബേറ്.
2002: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
2002: വിഭാഗീയതയുടെ പേരിൽ പിരിച്ചുവിട്ട സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ചുമതല
2005: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം
2005: ദേശാഭിമാനി ജനറൽ മാനേജർ
2011: മട്ടന്നൂരിൽ നിന്നു ജയം; രണ്ടാം തവണ നിയമസഭാംഗം
2016: മട്ടന്നൂരിൽ വീണ്ടും; മൂന്നാം തവണ നിയമസഭാംഗം
2016: പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ, സ്പോർട്സ് മന്ത്രി
2016 ജൂൺ 3: ബോക്സിങ് ഇതിഹാസതാരം മുഹമ്മദ് അലിയുടെ നിര്യാണത്തിൽ അനുശോചിച്ചതുമായി ബന്ധപ്പെട്ടു വിവാദം.
2016 ഒക്ടോബർ 6: ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായും സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മാനേജരായും നിയമിച്ചതടക്കം ബന്ധുനിയമന വിവാദം.
2016 ഒക്ടോബർ 14: മന്ത്രിസഭയിൽനിന്നു രാജിവച്ചു
2017 നവംബർ 6: ബന്ധു നിയമനവിവാദത്തിൽ അഴിമതിക്കേസ് വിജിലൻസ് എഴുതിത്തള്ളി.
2018 ഏപ്രിൽ 14: വ്യവസായ, സ്പോർട്സ്, യുവജനകാര്യ മന്ത്രിയായി സ്ഥാനമേറ്റു
2022 ഏപ്രിൽ 19: എൽഡിഎഫ് കൺവീനറായി
2022 ജൂലൈ 18: ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിനു മൂന്നാഴ്ചത്തെ വിലക്ക്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനാണു നടപടി.
2022 ജൂലൈ 20: വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ചെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകളിൽ കേസ്.
2023 ഏപ്രിൽ 12: വൈദേകം നടത്തിപ്പ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറുന്നതായി ആരോപണം.
2024 ഏപ്രിൽ 25: ഇ.പി.ജയരാജൻ ബിജെപിയിൽ ചേരുന്നതിനു ചർച്ച നടത്തിയെന്നു ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ.
2024 ഏപ്രിൽ 26: ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ജയരാജന്റെ തുറന്നു പറച്ചിൽ.
2024 ഓഗസ്റ്റ് 31: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കി.