തമിഴ് ഗായിക സുചിത്രയ്ക്കെതിരെ പരാതി നൽകി റിമ കല്ലിങ്കൽ
Mail This Article
കൊച്ചി∙ തനിക്കെതിരെ ആരോപണം ഉന്നയിച്ച തമിഴ് ഗായിക സുചിത്രയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി റിമ കല്ലിങ്കൽ. യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സുചിത്ര ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും മാനനഷ്ടത്തിന് നോട്ടിസ് അയച്ചിട്ടുണ്ടെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ റിമ കല്ലിങ്കൽ വ്യക്തമാക്കി.
റിമയുടെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്നും പെൺകുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുക്കാറുണ്ടെന്നും റിമയെ അറസ്റ്റ് ചെയ്ത വാർത്ത ഒരു മാധ്യമത്തിൽ വായിച്ചെന്നുമായിരുന്നു സുചിത്രയുടെ ആരോപണം.ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റീമ വിശദീകരിച്ചു. അതിനിടെ,ആഷിക് അബുവിനും റിമ കല്ലിങ്കലിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.