ADVERTISEMENT

പാലക്കാട് ∙ പാർട്ടി വേറെ, ജനം വേറെ എന്ന സ്ഥിതി ഇല്ലാതാക്കാൻ അതതു പ്രദേശത്തെ മുഴുവൻ വിഭാഗങ്ങൾക്കു പങ്കാളിത്തം നൽകണമെന്നു സിപിഎം നേതൃത്വം നിർദേശിച്ചു. എല്ലാ തലത്തിലും കമ്മിറ്റികളിൽ വനിതകളുടെ പങ്കാളിത്തം 30 ശതമാനമാക്കാനും തീരുമാനിച്ചു. നിലവിൽ 20 ശതമാനമാണു പ്രാതിനിധ്യം. 

താഴേത്തട്ടു മുതൽ പ്രഫഷനൽ ശൃംഖല രൂപീകരണവും ഇപ്പോൾ നടക്കുന്ന സമ്മേളനത്തിനെ‍ാപ്പം ആരംഭിക്കും. പ്രഫഷനലുകളുടെ കൺവൻഷനുകളും സംസ്ഥാനതല സംഗമവും സംഘടിപ്പിക്കുന്നുണ്ട്. പ്രതീക്ഷിച്ച പേ‍ാലെ യുവനിര പാർട്ടിയുടെ ഭാഗമാകുന്നില്ലെന്ന വിലയിരുത്തലിലാണു നടപടി.

പല കമ്മിറ്റികളിലും ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യം വേണ്ടത്ര ഇല്ലാത്തതു ബാധിക്കുന്നതായി നേതൃത്വം വിലയിരുത്തുന്നു. അവരെക്കൂടി വിശ്വാസത്തിലെടുത്തുള്ള കമ്മിറ്റികളാണു ലക്ഷ്യമിടുന്നത്. 

English Summary:

Thirty percent women should be in CPM committees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com