ADVERTISEMENT

തിരുവനന്തപുരം∙ ഡിജിപിയായിരിക്കെ, ടി.പി.സെൻകുമാറിന് ആർഎസ്എസ് അടുപ്പമുണ്ടായത് തെറ്റും സ്ഥാനത്തിനു ചേരാത്തതുമാണെങ്കിൽ ഇപ്പോൾ എഡിജിപി ആർഎസ്എസ് നേതാവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് പാർട്ടിയെയോ സർക്കാരിനെയോ ബാധിക്കാത്ത കാര്യം. അന്നു വിമർശിച്ച മുഖ്യമന്ത്രിക്ക് ഇന്നു മിണ്ടാട്ടമില്ല. ഒന്നാം ഭരണ കാലത്തും ഈ രണ്ടാം ഭരണകാലത്തും മുഖ്യമന്ത്രി ഒരേ കാര്യത്തിനു  2 ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടാണ് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പായി സമൂഹ മാധ്യമങ്ങളിലടക്കം വ്യാഖ്യാനിക്കപ്പെടുന്നത്.  

യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന സെൻകുമാറിനെ പിണറായി അധികാരമേറ്റതിനു പിന്നാലെ മാറ്റിയിരുന്നു. സെൻകുമാറിനെതിരായ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് നിയമസഭയിൽ അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.  

2017 ഫെബ്രുവരി 28ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞത് ഇങ്ങനെ: ‘സെൻകുമാർ പഴയ പിടിയിലല്ല കേട്ടോ. വിട്ടുപോയി. ഇപ്പോൾ ഇങ്ങോട്ടായി (ഒ.രാജഗോപാലിനെ ചൂണ്ടി) പിടിത്തം. അതോർമ വേണം. പഴയ നില തന്നെ സെൻകുമാർ സ്വീകരിക്കും എന്ന ധാരണയിൽ നിൽക്കരുത്. ആ നില മാറി. പുതിയ താവളം സെൻകുമാർ നോക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം  ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഡിജിപി സ്ഥാനത്തിരിക്കുന്ന ഒരാളെന്ന നിലയിലല്ല സെൻകുമാർ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും. ഇപ്പോൾ അദ്ദേഹം മറ്റ് ആളുകളുടെ കയ്യിലായി’. 

English Summary:

ആർഎസ്എസ് വിഷയത്തിൽ 2 ഉദ്യോഗസ്ഥർക്ക് എതിരെ വ്യത്യസ്ത നിലപാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com