ADVERTISEMENT

അങ്കമാലി ∙ സാങ്കേതികത്വം പറഞ്ഞു കർഷകർക്കു ലഭിക്കേണ്ട സേവനങ്ങൾക്കു തടസ്സമുണ്ടാക്കരുതെന്ന് മന്ത്രി പി. പ്രസാദ്. കൃഷിവകുപ്പിന്റെ കതിർ ആപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റോജി എം. ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.

കാർഡ് എടുക്കുന്നത് എങ്ങനെ? 

കതിർ ആപ് പ്ലേ സ്റ്റോറിൽ നിന്നു കർഷകർക്കു ഡൗൺലോഡ് ചെയ്യാം. തുടർന്നു ലോഗിൻ ചെയ്യണം. മൊബൈൽ നമ്പർ, പേര്, പിതാവിന്റെ പേര്, ജനനത്തീയതി, വിഭാഗം, വീട്ടുപേര്, സ്ഥലം, റേഷൻകാർഡ് നമ്പർ, ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ, കൃഷിഭവന്റെ പേര് തുടങ്ങിയ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യണം. ഭൂപടം വരുന്നതിൽ കൃഷിയിടം തിരഞ്ഞെടുക്കണം. ബാങ്ക് പാസ്ബുക്ക് വിവരങ്ങൾ നൽകണം. പാസ്പോർട്ട് സൈസ് ചിത്രം അപ്‌ലോഡ് ചെയ്യണം. വിവരങ്ങള്‍ നൽകിയ ശേഷം ഫോട്ടോ പതിച്ച കർഷക കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം.

English Summary:

Don't disrupt services to farmers: P Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com