ADVERTISEMENT

കോഴിക്കോട് / തിരുവനന്തപുരം∙ എൻസിപിയിൽ മന്ത്രിമാറ്റ ആവശ്യത്തിൽ സമ്മർദം ഉയർത്താനായി തോമസ് കെ.തോമസ് എംഎൽഎ ദേശീയ അധ്യക്ഷൻ ശരദ്പവാറിനെ രണ്ടു ദിവസത്തിനുള്ളിൽ കാണും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും ഈ ചർച്ചയിൽ പങ്കെടുക്കും. ഇന്ന് തലസ്ഥാനത്തു നടക്കുന്ന എൽഡിഎഫ് യോഗത്തോടനുബന്ധിച്ചും ചർച്ചകളുണ്ടാകും. ചാക്കോയും മന്ത്രി എ.കെ.ശശീന്ദ്രനും എൽഡിഎഫ് യോഗത്തിലെ പാർട്ടി പ്രതിനിധികളുമാണ്.

എ.കെ.ശശീന്ദ്രനു പകരം തന്നെ മന്ത്രിയാക്കണമെന്ന ആവശ്യത്തിന്മേൽ ശരദ്പവാറിന്റെ ആശിർവാദമാണ് തോമസ് ആഗ്രഹിക്കുന്നത്. ചാക്കോയുടെ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. എന്നാൽ മന്ത്രി ശശീന്ദ്രനെ കൂടി വിശ്വാസത്തിലെടുത്തു മാറ്റം നടപ്പാക്കാനാണ് ചാക്കോ ആഗ്രഹിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയിൽ അതിനുള്ള ശ്രമമുണ്ടാകും.

ദേശീയ അധ്യക്ഷനെ കാണാൻ പോകുന്നതായി തോമസ് കെ. തോമസ് ഏറെ നാളായി പറയുന്നതാണെന്നും അങ്ങനെ കാണുന്നതിൽ ഒരു തെറ്റുമില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി. മന്ത്രിമാറ്റത്തെ കുറിച്ച് തന്നോട് ഇതേവരെ ആരും ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോൾ പാർട്ടി ദേശീയ അധ്യക്ഷൻ നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ മുന്നണി തീരുമാനമെടുക്കുമെന്ന് തോമസ് കെ.തോമസിനെ അദ്ദേഹം അറിയിച്ചിരുന്നു. പാർട്ടിയുടെ ഔദ്യോഗിക തീരുമാനം വരാതെ മന്ത്രിമാറ്റം അസാധ്യമായതിനാൽ അതിനുള്ള ശ്രമത്തിലാണ് തോമസ്. ശശീന്ദ്രൻ വഴങ്ങിയില്ലെങ്കിൽ തീരുമാനം നീണ്ടുപോകാനാണു സാധ്യത.

English Summary:

Thomas K Thomas to meet Sharad Pawar to demand change of ministers in NCP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com